Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും' ; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്

'സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും' ; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്
  തിരുവനന്തപുരം :  സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രസ്താവന വേദനിപ്പിച്ചെന്നും അങ്ങനെ വന്നാല്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവന സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടവരില്‍ നിന്നും ഉണ്ടായിട്ടില്ല. സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും സ്പീക്കർക്ക് ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം കേരള നിയമസഭയുടെ 23-ാം സ്പീക്കറായി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 96 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. മന്ത്രി വി അബ്ദുറഹ്മാൻ, കോവളം എംഎൽഎ എം വിൻസെന്‍റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in