'വാർത്തകൾ തികച്ചും വ്യാജം, ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ല'; വ്യാജ വാർത്തകളില്‍ പ്രതികരിച്ച് മന്ത്രി കെ.എ. തുളസി
പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായ ഡ്രൈവർക്കെതിരെ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്നത് പൂർണ്ണമായും വ്യാജവാർത്തകളാണെന്ന് മന്ത്രിയുടെ കാര്യാലയം അറിയിച്ചു. കോങ്ങാട് എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ആരോപണവിധേയനായ വ്യക്തി മുൻപ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും, വി.കെ. ശ്രീകണ്ഠൻ എം.പിയുടെ കൂടെയും ദീർഘകാലം ഡ്രൈവറായി ജോലി നോക്കിയിരുന്ന ആളാണ്. ഇയാൾക്ക് ഡി.വൈ.എഫ്.ഐയുമായോ മറ്റ് ഇടത് സംഘടനകളുമായോ യാതൊരുവിധ ബന്ധവുമില്ല. മുണ്ടൂർ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന പൊതുവായ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുരുപയോഗം ചെയ്യുന്നത്.
തന്റെ മണ്ഡലത്തിലെ ഓഫീസ് ഉദ്ഘാടന ദിവസം തന്നെ ഇത്തരമൊരു വാർത്ത ചമച്ചതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. വ്യാജപ്രചാരകർക്കെതിരെ നിയമനടപടികൾക്കില്ലെന്നും അവർക്കുള്ള ശിക്ഷ ദൈവം നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ആരോപണവിധേയനായ വ്യക്തി ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതിനോ ഇയാൾക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമുള്ളതിനോ വ്യക്തമായ തെളിവ് നൽകിയാൽ, ഇയാളെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കാൻ താൻ തയ്യാറാണെന്നും മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.