Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മാതാപിതാക്കള്‍ക്ക് ഹോം വര്‍ക്കാവരുത്'; മഴ അവധിയില്‍ രസകരമായ കുറിപ്പുമായി കോട്ടയം കളക്ടർ

'മാതാപിതാക്കള്‍ക്ക് ഹോം വര്‍ക്കാവരുത്';  മഴ അവധിയില്‍ രസകരമായ കുറിപ്പുമായി കോട്ടയം കളക്ടർ

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതിനിടെ, കുട്ടികള്‍ക്കായി സ്‌നേഹവും ജാഗ്രതയും നിറഞ്ഞ ഉപദേശവുമായി കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ. അവധി ദിനങ്ങള്‍ സുരക്ഷിതമായും ഫലപ്രദമായും ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് ഒരു 'പ്രത്യേക ചലഞ്ച്' നല്‍കിക്കൊണ്ടാണ്അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'ഓരോ ദിവസവും അവധി പ്രഖ്യാപിക്കുമ്പോള്‍ നിങ്ങളില്‍ ഉണ്ടാകുന്ന സന്തോഷം എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഇത് കാലാവസ്ഥ സമ്മാനിച്ച ഒരു അവധിക്കാലമല്ല, മറിച്ച് നിങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലാണ്' എന്ന് കളക്ടര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. അവധി ദിവസങ്ങളില്‍ അല്‍പ്പം പഠിക്കാനും, നല്ല പുസ്തകങ്ങള്‍ വായിക്കാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കളക്ടര്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കള്‍ക്ക് വീണ്ടും 'ഹോം വര്‍ക്കായി' മാറാതെ വീട്ടുകാര്യങ്ങളില്‍ അവരെ സഹായിക്കാന്‍ കുഞ്ഞുങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ പുഴകളോ വെള്ളച്ചാട്ടങ്ങളോ കാണാന്‍ പോകുന്നതും വെള്ളക്കെട്ടിലിറങ്ങുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം. ആറും തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് കാണാന്‍ കൂട്ടുകാര്‍ വിളിച്ചാല്‍ 'ഇല്ല' എന്ന് ഉറപ്പിച്ചു പറയാന്‍ കുട്ടികള്‍ക്ക് കഴിയണം. കനത്ത മഴയില്‍ പ്രകൃതിക്ക് മുന്നില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും, വീട്ടിലെ പ്രായമായവരെയും വളര്‍ത്തുമൃഗങ്ങളെയും കരുതണമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

സ്‌കൂള്‍ തുറക്കുമ്പോള്‍ ഈ മഴക്കാലം എങ്ങനെയൊക്കെ മികച്ച രീതിയില്‍ ചെലവഴിച്ചു എന്ന് നിറഞ്ഞ പുഞ്ചിരിയോടെ കൂട്ടുകാരോട് പറയാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് ആശംസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in