കോട്ടയം: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പുതുപ്പള്ളി-കൈതേപ്പാലം പ്രദേശങ്ങളിൽ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് ക്യാമ്പുകളിലേക്ക് മാറാൻ മടിച്ചുനിന്നിരുന്ന കുടുംബങ്ങളെ നേരിട്ട് വീടുകളിലെത്തി സന്ദർശിച്ച എം.എൽ.എ, നിലവിലെ അപകട സാഹചര്യം ബോധ്യപ്പെടുത്തി അവരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മണ്ഡലത്തിലെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ദുരന്തനിവാരണ സമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും നിർദ്ദേശങ്ങൾ കർഷനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.