Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

കോട്ടയം: ജനപ്രതിനിധികള്‍ സാധാരണക്കാരോടും ഡ്യൂട്ടിയിലുള്ള ജീവനക്കാരോടും എങ്ങനെ പെരുമാറണമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്ന് മാതൃകയാവുകയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി ശ്രീമതി കെ.എ. തുളസി. കനത്ത രാത്രിമഴയത്ത് യാത്ര ചെയ്യുന്നതിനിടെ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയോട് മന്ത്രി കാണിച്ച ലാളിത്യവും സ്‌നേഹപരമായ പെരുമാറ്റവുമാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെ കുറവിലങ്ങാട് ടൗണില്‍ ഭക്ഷണം കഴിക്കാനായി മന്ത്രിയുടെ വാഹനം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുകയും  യാതൊരു ഔദ്യോഗിക ഗമയുമില്ലാതെ വളരെ സൗഹൃദപരമായി സംസാരിക്കുകയും ചെയ്തശേഷമാണ് മന്ത്രി തിരികെ പോയത്. ഒരു സംസ്ഥാന മന്ത്രിയായിരുന്നിട്ടും ഒപ്പം ഡ്യൂട്ടിക്കെത്തിയ തങ്ങളോട് ഇത്രയും എളിമയോടെ പെരുമാറിയതിനെക്കുറിച്ച് ഉദ്യോഗസ്ഥ സൂചിപ്പിച്ചപ്പോള്‍, 'അടുത്ത അഞ്ചു വര്‍ഷവും ഞാന്‍ ഇങ്ങനെ തന്നെയായിരിക്കും' എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മന്ത്രിയുടെ മറുപടി.

യാത്ര അവസാനിപ്പിച്ച് അതിര്‍ത്തി കടന്നു പോകുമ്പോഴും കനത്ത മഴ വകവയ്ക്കാതെ കാറിന്റെ ഗ്ലാസ് താഴ്ത്തി യാത്ര പറഞ്ഞ മന്ത്രിയുടെ പെരുമാറ്റം വലിയ സന്തോഷവും പ്രചോദനവുമാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു ജനപ്രതിനിധി സമൂഹത്തോട് എങ്ങനെ നിലകൊള്ളണമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് മന്ത്രിയുടെ ഈ പ്രവൃത്തിയെന്നാണ് പൈലറ്റ് ഉദ്യോഗസ്ഥ ഫേയ്‌സ്ബ്ക്ക് കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം ജൂലൈ 18-ന്; കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Save your stories

Sign in