Logo
CHANGE MODE
Wed, Jun 03, 2026 • 10:30 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ അമേരിക്കയുടെ പ്രതിരോധപ്പറക്കല്‍; ഇറാന് മുന്നറിയിപ്പുമായി 'അമേരിക്കന്‍ പട്രോളിങ്'; ആശങ്കയോടെ അറബ് മേഖല


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 14, 2019
1 min read Updated: June 02, 2026
Share:

പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ അമേരിക്കയുടെ പ്രതിരോധപ്പറക്കല്‍; ഇറാന് മുന്നറിയിപ്പുമായി 'അമേരിക്കന്‍ പട്രോളിങ്'; ആശങ്കയോടെ അറബ് മേഖല
ദുബായ് : ഇറാന് മുന്നറിയിപ്പുമായി, അമേരിക്കന്‍ സൈനീകര്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ പ്രതിരോധപ്പറക്കല്‍ നടത്തി. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളുമാണ് ഈ പട്രോളിങ് നടത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം മോശം ആകുന്നത്, ഈ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍, വീണ്ടും വര്‍ധിപ്പിച്ചു. സൗദിയുടെ രണ്ട് എണ്ണ കപ്പലുകള്‍ ഉള്‍പ്പടെ നാല് കപ്പലുകള്‍ക്ക് നേരെ ഞായറാഴ്ച ആക്രമണം നടന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ സൈനീക നീക്കം. അതേസമയം, ഫുജൈറ തുറമുഖം വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായി. യുഎഇയിലെ, ഫുജൈറ തുറമുഖത്തിന് പത്ത് കിലോ മീറ്റര്‍ അകലെയുള്ള, ഒമാന്‍ ഉള്‍ക്കടലാണിത്. ഇവിടെ വെച്ചാണ്, ഞായറാഴ്ച പുലര്‍ച്ചെ , കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത്. അല്‍ മര്‍സൂഖ്, അംജദ്, അന്‍ഡ്രിയ വിക്ടറി, എ മൈക്കിള്‍ എന്നീ നാലു കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇറാന്റെ സാമീപ്യമാണ്, യുഎഇ, സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഈ കപ്പല്‍ റൂട്ടില്‍, വലിയ ഭീഷണിയായി കാണുന്നത്. ലോകത്തെ ക്രൂഡോയില്‍ നീക്കത്തിന്റെ, 20 ശതമാനം നടക്കുന്നതും ഈ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. അതേസമയം, കപ്പലുകളെ ആക്രമിച്ച്, അട്ടിമറി നടത്തിയെങ്കിലും , എണ്ണയോ, ദോഷകരമായ രാസവസ്തുക്കളോ കടലില്‍ ചോര്‍ന്നതായി കണ്ടെത്താനായില്ല. ഈ മേഖലയില്‍ സ്ഫോടനം നടന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതും പൂര്‍ണ്ണമായി തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഇതിനിടെ, ഫുജൈറ തുറമുഖം വഴിയുളള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതായി തുറമുഖ അതോറിറ്റി അറിയിച്ചു. എന്നാല്‍, കപ്പല്‍ ആക്രമണത്തിന്റെ പിന്നിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ രാജ്യാന്തര അന്വേഷണം വേണമെന്ന, വിവിധ അറബ് രാജ്യങ്ങളുടെ ആവശ്യം, ശക്തമാക്കി. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി , കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, അമേരിക്കയുടെ പുതിയ സൈനീന നീക്കം ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10