Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവില്‍ മാലയിട്ട് സ്വീകരണം; എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവില്‍ മാലയിട്ട് സ്വീകരണം; എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ മാലയിട്ട് സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലെത്തിയ പോറ്റിയെ കൂടെയുണ്ടായിരുന്നവരും അനുഭാവികളും ചേര്‍ന്നാണ് മാലയിട്ട് സ്വീകരിച്ചത്. മുന്‍പ് ഇതേ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജോലി ചെയ്തിരുന്നു.

പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി 20 ദിവസത്തെ ജാമ്യ ഇളവാണ് കോടതി പോറ്റിക്ക് അനുവദിച്ചിരുന്നത്. രമേഷ് റാവു എന്നയാളുടെ വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയില്‍ നിന്ന് താല്‍ക്കാലിക ഇളവ് നേടിയെടുത്തത്. രമേഷ് റാവുവിന്റെ നേതൃത്വത്തിലാണ് പ്രതിക്ക് ക്ഷേത്രപരിസരത്ത് സ്വീകരണം ഒരുക്കിയതും. മുന്‍പ് ശബരിമലയില്‍ നിന്ന് ദ്വാരപാലക ശില്‍പ്പങ്ങളും വാതില്‍പാളികളും ഏറ്റുവാങ്ങിയ സംഘത്തിന് നേതൃത്വം നല്‍കിയതും രമേഷ് റാവുവായിരുന്നു.

അതേസമയം, പോറ്റിക്ക് നല്‍കിയ സ്വീകരണവുമായി ക്ഷേത്ര ഭരണസമിതിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തയ്യാറായില്ല.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in