Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി
  ഇടുക്കി : അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇന്നു നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പതിനൊന്നംഗങ്ങള്‍ പ്രസിഡന്‍റിനെതിരായി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിന്‍റെയും സ്വതന്ത്രന്‍റെയും പിന്തുണ യുഡിഎഫിന് ലഭിച്ചു. ഒരാളൊഴികെ ബാക്കി പത്ത് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിന്‍റെയും ഒരു സ്വതന്ത്ര അംഗത്തിന്‍റെയും പിന്തുണ അവിശ്വാസ പ്രമേയവോട്ടെടുപ്പില്‍ യുഡിഎഫിന് ലഭിച്ചു. ഒരാളൊഴികെ ബാക്കി പത്ത് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കും. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in