Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് പ്രകടനപത്രിക : നിർദ്ദേശസമാഹരണത്തിന് പൊതുസമൂഹത്തിൽ മികച്ച സ്വീകാര്യത

യുഡിഎഫ് പ്രകടനപത്രിക : നിർദ്ദേശസമാഹരണത്തിന് പൊതുസമൂഹത്തിൽ  മികച്ച സ്വീകാര്യത
  കണ്ണൂർ : യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്‍റെ  ഭാഗമായുള്ള നിർദ്ദേശ സമാഹരണത്തിന് പൊതുസമൂഹത്തിൽ നിന്ന് മികച്ച സ്വീകാര്യത. കണ്ണൂരിൽ നടന്ന ഉപസമിതി സിറ്റിങ്ങിൽ  സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. യുഡിഎഫ് നേതാക്കളായ ബെന്നി ബെഹനാൻ എം പി, സി.പി ജോൺ, ജി.ദേവരാജൻ, സി.ടി അഹമ്മദ്ദലി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, ഹക്കിം കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രകടനപത്രിക തയ്യാറാക്കാനുള്ള ഉപസമിതി കണ്ണൂരിൽ യോഗം ചേർന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ മേഖലകളിലുള്ളവർ യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ, കാർഷിക മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രമുഖർ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, വ്യാപാരികള്‍, വിവിധ തൊഴിൽ മേഖലയിലെ പ്രതിനിധികള്‍, കായികമേഖലയിലെ പ്രമുഖർ, ആരോഗ്യ വിദഗ്ധർ പൊതുജനങ്ങള്‍ എന്നിവർ നിർദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കേരള ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും, കാർഷിക, വ്യവസായ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും യോഗത്തില്‍ ചർച്ചയായി.  കോർപ്പറേഷൻ ചെയർമാൻ ടി.ഒ മോഹനൻ, ജില്ലയിലെ  കെപിസിസി, യുഡിഎഫ് നേതാക്കള്‍  എന്നിവർ യോഗത്തിന്‍റെ ഭാഗമായി.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in