Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്‌ക്കെതിരെ നിയമനടപടിയുമായി മുഹമ്മദ് ഷമ്മാസ്; 7 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്‌ക്കെതിരെ നിയമനടപടിയുമായി മുഹമ്മദ് ഷമ്മാസ്; 7 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

കണ്ണൂർ: അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിൽ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്‌ക്കെതിരെ നിയമനടപടിയുമായി മുഹമ്മദ് ഷമ്മാസ് രംഗത്ത്. ഇതിന്റെ ഭാഗമായി അദ്ദേഹം 7 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. ഇ.ആർ. വിനോദ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയം ഒത്തുതീർപ്പാക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാജ പ്രചാരണം നടത്തിയതിനെതിരെയാണ് ഈ കടുത്ത നടപടി.

മുമ്പ് കാർട്ടൺ ഇന്ത്യാ ഉടമ പി.പി. ദിവ്യയുമായി ചേർന്ന് സാമ്പത്തിക അഴിമതി നടത്തിയെന്ന് കാണിച്ച് മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനം നടത്തിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ അവസാനിപ്പിക്കാൻ മുഹമ്മദ് ആസിഫ് തന്നോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും വ്യാജമാണെന്നും, ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ വഴി തന്റെ സൽപേരിനുണ്ടായ നഷ്ടത്തിനും മാനസിക വിഷമങ്ങൾക്കും പരിഹാരമായി 7 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.

വ്യാജ ആരോപണം ഉന്നയിച്ച അതേ ദൃശ്യമാധ്യമങ്ങളിലൂടെ തന്നെ ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഈ ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in