Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Tech

ഹുവായ്ക്കെതിരായ ക്യാംപയിൻ ശക്തമാക്കി അമേരിക്ക

ഹുവായ്ക്കെതിരായ ക്യാംപയിൻ ശക്തമാക്കി അമേരിക്ക
Huawei ചൈനീസ് മൊബൈൽ കമ്പനിയായ ഹുവായ്ക്കെതിരെ ക്യാംപയിൻ ശക്തമാക്കി അമേരിക്ക. ഹുവായ് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് ചാരസംഘടനയ്ക്ക് കൈമാറുന്നുണ്ടെന്നാണ് ആരോപണം. രാജ്യത്തിലെ പൗരൻമാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്‍റെ സുരക്ഷയ്ക്കും കമ്പനി വെല്ലുവിളിയാണന്ന് യു.എസ് പറയുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് ഹുവായ് ഉടമയെ കാനഡയിൽ അറസ്റ്റ് ചെയ്യുകയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഹുവായ് വിരുദ്ധ ക്യാംപയിന് അമേരിക്കയെ പ്രേരിപ്പിച്ചത്. എന്നാൽ ക്യാംപയിനിലൂടെ കമ്പനിയുടെ വളർച്ചയെ തടുക്കാനായില്ലെന്ന് വിലയിരുത്തുന്നു. ചെറിയൊരു മാന്ദ്യം മാത്രമാണ് കമ്പനി നേരിട്ടതെന്നും സി.എൻ.എന്നിന്‍റെ പഠനത്തിൽ പറയുന്നുണ്ട്. മറ്റു കമ്പനികൾ ഇതുവരെ കണ്ടുപിടിക്കാത്ത അഞ്ചാം തലമുറ മൊബൈലുകളാണ് ഹുവായ് ഇപ്പോൾ നിർമിക്കുന്നത്. ആപ്പിളിനേക്കാൾ ഹവായ് ഫോണിന് വിലയും തുച്ഛമാണ്. അതുകൊണ്ട് വരും വർഷങ്ങളിൽ യൂറോപ്പടക്കമുള്ള മാർക്കറ്റിൽ ഹുവായ് മുന്നേറുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. US-anti-huawei-campaign ക്യാംപയിനിലൂടെ ഹുവായിയുടെ യൂറോപ്യൻ, ഏഷ്യാ-പസഫിക്ക് മാർക്കറ്റിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ബീജിങിലുള്ള ഫോറെസ്റ്റർ അനലിസ്റ്റ് ചാർലി ദായ് പറഞ്ഞു. പക്ഷെ ഭാവിയിൽ ഹവായുടെ മാർക്കറ്റിനെ തകർക്കാൻ അമേരിക്കയ്ക്ക് ആകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വ്യാപര രഹസ്യങ്ങളും ചോർത്തിയെന്നും ബാങ്ക് വഞ്ചന നടത്തി എന്നും ആരോപിച്ചാണ് കേസ്. എന്നാൽ അമേരിക്ക മനപ്പൂർവം സൃഷ്ടിച്ച കേസുകളാണിതെല്ലാമെന്ന നിലപാടിലാണ് ഹുവായ്.

Related articles

See all
Popular News

വാട്‌സ്ആപ്പിനും ടെലഗ്രാമിനും 'സിം-ബൈൻഡിങ്' നിർബന്ധം; കർശന ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Save your stories

Sign in