Trending
Browse

All sections

Watch

No business videos available

No Middle East videos available

World

TRUMP-MUSK| മസ്‌കിന് ട്രംപിന്റെ മുന്നറിയിപ്പ്; ഡെമോക്രാറ്റുകള്‍ക്ക് ഫണ്ട് നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും

TRUMP-MUSK|  മസ്‌കിന് ട്രംപിന്റെ മുന്നറിയിപ്പ്; ഡെമോക്രാറ്റുകള്‍ക്ക് ഫണ്ട് നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും
ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഫണ്ട് നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്‌കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപും സമ്മതിച്ചു. സര്‍ക്കാരിന്റെ നികുതി ഇളവുകള്‍ റദ്ദാക്കുന്ന കോസ്റ്റ് ബില്‍ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍മാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് മസ്‌ക് സാമ്പത്തിക സഹായം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ട്രംപ് വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമര്‍ശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ട്രംപിന്റെ താരിഫ് നയങ്ങള്‍ മാന്ദ്യത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ട്രംപിന്റെ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്ന ഒരു പോസ്റ്റും ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ മുന്‍കാല ബന്ധങ്ങളെക്കുറിച്ചും മസ്‌ക് വെളിപ്പെടുത്തി. എന്നാല്‍, ആ പോസ്റ്റ് അദ്ദേഹം പിന്നീട് എക്‌സില്‍ നിന്ന് നീക്കം ചെയ്തു. മസ്‌ക് പ്രസിഡന്റിന്റെ ഓഫീസിനോട് അനാദരവ് കാണിക്കുന്നുവെന്ന് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കി. 2026 ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു

Related articles

See all
Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്...

Popular News

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് മെഡൽ തിളക്കം; പുരുഷ ടീമിന് വെള്ളിയും വനിതകൾക്ക് വെങ്കലവും

Popular News

നേപ്പാളിൽ വൻ ഹിമപാതം: ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ ടെന്റുകൾക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞ...

Save your stories

Sign in