Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി; രാഗേഷ് ജനിക്കും മുന്‍പ് പാര്‍ട്ടിയിലെത്തിയ ആളാണ് ഞാന്‍: സിപിഎമ്മിനെതിരെ ടികെ ഗോവിന്ദന്

പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി; രാഗേഷ് ജനിക്കും മുന്‍പ് പാര്‍ട്ടിയിലെത്തിയ ആളാണ് ഞാന്‍: സിപിഎമ്മിനെതിരെ ടികെ ഗോവിന്ദന്

തിരുവനന്തപുരം: പയ്യന്നൂരിലും തളിപ്പറമ്പിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗങ്ങള്‍ ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് വിമര്‍ശിച്ച് ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ വിലയിരുത്തലുകള്‍ വിശദീകരിക്കേണ്ടതിന് പകരം, അതിന് വിരുദ്ധമായ കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ അവിടെ പ്രസംഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി തുറന്നുപറഞ്ഞിട്ടും, പ്രസംഗത്തില്‍ ആ പോരായ്മകളെക്കുറിച്ച് മിണ്ടാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താന്‍ നിലവിലെ നേതൃത്വം ഉദ്ദേശിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ടി.കെ. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. രാഗേഷ് ജനിക്കുന്നതിന് മുന്‍പ് പാര്‍ട്ടി നേതൃത്വത്തില്‍ വന്നയാളാണ് താനെന്നും, തന്നെ വിമര്‍ശിക്കുന്നതിന് മുന്‍പ് രാഗേഷ് കണ്ണാടിയില്‍ നോക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വയറിംഗ്, പ്ലംബിങ് തൊഴിലാളിയായി പാര്‍ട്ടിയിലേക്ക് വന്ന രാഗേഷിന്റെ അന്നത്തെ സ്വത്തും ഇന്നത്തെ സമ്പാദ്യവും തമ്മിലുള്ള വളര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, താന്‍ വ്യക്തി അധിക്ഷേപത്തിന് മുതിരുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in