Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാരിന്‍റേത് സ്വിഫ്റ്റ് രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കുന്ന നിലപാട്; ടിഡിഎഫിന്‍റെ രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

സർക്കാരിന്‍റേത് സ്വിഫ്റ്റ് രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കുന്ന നിലപാട്; ടിഡിഎഫിന്‍റെ രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കെ സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കി കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി തൊഴിലാളികളുടെ സമരം ന്യായമാണ്. അന്തിമ ഫലം ഉണ്ടാകുന്നതുവരെ ഐക്യജനാധിപത്യമുന്നണി തൊഴിലാളികൾക്കൊപ്പം ഉണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ടിഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in