Logo
Wed, Aug 19, 2026 • 10:46 PM
LIVE TV
Watch

No business videos available

No Middle East videos available

വീണ വിജയനെതിരായ ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളത്: സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2026
1 min read
SHARE:
SAVE: Login to save

വീണ വിജയനെതിരായ ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളത്: സണ്ണി ജോസഫ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയതായി പറയുന്ന രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇഡി റിപ്പോർട്ടിലുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതോടെ വിഷയത്തിൽ സിപിഎം ഇതുവരെ ഉന്നയിച്ചിരുന്ന വാദങ്ങൾ വസ്തുതാപരമല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നടത്തിയതായി പറയുന്ന കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10