സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; വ്യാഴം മുതല്‍ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10, 11, 12 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍, മധ്യ കേരള ജില്ലകളിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുക.
മഴ ശക്തമാകാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ാം തീയതി ആലപ്പുഴ, എറണാകുളം ജില്ലകളിലും, 11-ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.