മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും
തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് നിലവില്‍ വന്നേക്കും. ക്രമക്കേടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിക്കുന്നത്. വിഷയം അതീവ ഗുരുതരമായി കണക്കാക്കി സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നേരത്തെ തന്നെ ശുപാര്‍ശ നല്‍കിയിരുന്നു.
സ്‌പോണ്‍സര്‍മാരെ സുതാര്യമല്ലാതെ തിരഞ്ഞെടുത്തത് മുതല്‍ തട്ടിപ്പിന്റെ പിന്നില്‍ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളും അന്വേഷണപരിധിയില്‍ വരും. കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കേസില്‍ നടന്ന നികുതി വെട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക വിഭാഗം തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കും. ഇടപാടുകളിലെ ഫണ്ട് സ്രോതസ്സിലുള്ള ദുരൂഹതകളും ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളും അടിവരയിടുന്നതാകും ഈ റിപ്പോര്‍ട്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.