Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

എസ്.കെ. പൊറ്റക്കാടിന്റെ കഥ 'സമ്മാനം' സിനിമയാകുന്നു; 'മാലിനി'യുടെ ടൈറ്റിൽ പ്രകാശനം എസ്.എൻ. സ്വാമി നിർവ്വഹിച്ചു

എസ്.കെ. പൊറ്റക്കാടിന്റെ കഥ 'സമ്മാനം' സിനിമയാകുന്നു; 'മാലിനി'യുടെ ടൈറ്റിൽ പ്രകാശനം എസ്.എൻ. സ്വാമി നിർവ്വഹിച്ചു

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിന്റെ "സമ്മാനം" എന്ന ചെറുകഥ ചലച്ചിത്രമാകുന്നു. "മാലിനി" എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയേന്ദ്ര ശർമ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എറണാകുളത്തെ അമ്മ (AMMA) അസോസിയേഷൻ ഹാളിൽ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പ്രകാശനം ചെയ്തു.

ചടങ്ങിൽ വിനോദ് കോവൂർ, സരയു, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. കരുണൻ ഉള്ള്യരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമ്മിക്കുന്ന ചിത്രത്തിന് പ്രമോദ് കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനി ഫ്രെയിംസ് യു.എ.ഇ, വിപിൻ ദാസ് എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്.

നിജിൽ ദിവാകരൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന ചിത്രത്തിൽ മുരളി ബേപ്പൂർ കലാസംവിധാനവും, സുകേഷ് താനൂർ വസ്ത്രാലങ്കാരവും, റഷീദ് അഹമ്മദ് മേക്കപ്പും നിർവ്വഹിക്കുന്നു. ജോമോൻ സിറിയക് എഡിറ്റിംഗും, നിശാന്ത് പന്നിയങ്കര, ബോബിൻ വർഗീസ് എന്നിവർ പ്രൊഡക്ഷൻ മാനേജ്‌മെന്റും കൈകാര്യം ചെയ്യുന്നു. ശ്രീജിത്ത് ചെട്ടിപ്പടിയാണ് സ്റ്റിൽസ്, മനു ഡാവിഞ്ചി ഡിസൈനും എ.എസ്. ദിനേശ്, മനു ശിവൻ എന്നിവർ പി.ആർ.ഒ ചുമതലകളും നിർവ്വഹിക്കുന്നു.



Related articles

See all
Entertainment

ലോറൻസിന്റെ ജന്മദിനത്തിൽ മാസ്സ് ലുക്കിൽ 'മഹാവീർ കർണ്ണ'; പുതിയ പോസ്റ്റർ പുറത്ത്

Popular News

ഇനി 24 മണിക്കൂറും സിനിമ, ഐ.എഫ്.എഫ്.കെയിൽ രാപ്പകൽ പ്രദർശനത്തിന് ഒരുങ്ങി ചലച്ചിത്ര അക്കാദമി

Popular News

ബോക്സ് ഓഫീസിൽ തരംഗമായി ‘ജയിലർ 2’; ആഗോളതലത്തിൽ 750 കോടി കളക്ഷൻ, കേരളത്തിൽ റെക്കോർഡ് റിലീസ്

Entertainment

18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി വിനോദ് കാപ്രിയുടെ ‘പൈർ’ (ചിത); മലയാളം പതിപ്പ് നവംബർ 6ന്...

Save your stories

Sign in