KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍
Jaihind TV News Report
Jaihind TV Web Desk
June 28, 2025
1 min read
•
Updated: June 02, 2026
പൂക്കോട് വെറ്റിനറി കോളേജില്‍ റാഗിങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നഷ്ടപരിഹാര തുക പൂഴ്ത്തി വെച്ച് സംസ്ഥാന സര്‍ക്കാര്‍. 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവാണ് പൂഴ്ത്തിവച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പിന്നീട് 8% പലിശയടക്കം നല്‍കണമെന്ന് ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. അതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ജൂലൈ 10 ന് നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബിജെപി സംസ്ഥാന വക്താവാണ് കമ്മീഷനെ സമീപിച്ചത്.
2024 ഫെബ്രുവരിയിലായിരുന്നു പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ടായെങ്കിലും റാഗിങിനെത്തുടര്‍ന്നുള്ള മരണമാണെന്ന്് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10