അണ്ണനും അണ്ണിയും എൻ ഉയിർ ഡാ'; ഉദയനിധി വിവാദത്തിനിടെ ധ്യാനിന്റെ കമന്റ് വൈറൽ
നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ്‌നാട്ടിൽ അറസ്റ്റിലായ ഉദയനിധി സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചെങ്കിലും സംഭവം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.
ഇതിനിടെ, ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളി നടൻ ധ്യാൻ ശ്രീനിവാസനും വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടംപിടിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെയും നടി തൃഷയെയും പരാമർശിച്ച് ധ്യാൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. അതിനെ തുടർന്ന് തമിഴ് ആരാധകരിൽ നിന്ന് കടുത്ത സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ഇപ്പോൾ ഉദയനിധിയുടെ അറസ്റ്റിനെ ആസ്പദമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ട്രോൾ വീഡിയോയ്ക്ക് ധ്യാൻ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്. "തൃഷയെ അവഹേളിച്ചതിന് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞ ധ്യാൻ ശ്രീനിവാസൻ" എന്ന അടിക്കുറിപ്പോടെ, അണ്ണൻ തമ്പി സിനിമയിലെ മമ്മൂട്ടിയുടെ ഒരു രംഗം ഉൾപ്പെടുത്തിയാണ് ട്രോൾ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ ധ്യാൻ അതിന് താഴെ "ഹഹഹ... അണ്ണനും അണ്ണിയും എൻ ഉയിർ ഡാ..." എന്ന കമന്റ് രേഖപ്പെടുത്തി. ഇതും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ധ്യാനിന്റെ പഴയ പരാമർശവും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. ഒരു സിനിമയുടെ ലോഞ്ച് ചടങ്ങിനിടെ നടി നവ്യ നായരോട് സംസാരിക്കവെ, "ഞാൻ മുഖ്യമന്ത്രിയാകുമ്പോൾ തൃഷയെ പോലെ സാരിയുടുത്ത് വരണം" എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ആ വീഡിയോ വൈറലായതിന് പിന്നാലെ തമിഴ്‌നാട്ടിൽ വിജയ് ആരാധകരുടെ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളും ഉയർന്നിരുന്നു.
ഉദയനിധിയുടെ അറസ്റ്റും ധ്യാനിന്റെ പുതിയ കമന്റും ഒരുമിച്ച് വൈറലായതോടെ, സമൂഹമാധ്യമങ്ങളിൽ സംഭവം വീണ്ടും വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.