Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, എസ്എഫ്ഐ ഗുണ്ടായിസം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ': രമേശ് ചെന്നിത്തല

'സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, എസ്എഫ്ഐ ഗുണ്ടായിസം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ': രമേശ് ചെന്നിത്തല
  തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ച് തകർത്ത സംഭവം ഉന്നതനേതൃത്വത്തിന്‍റെ അറിവോടുകൂടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസ് നോക്കി നിൽക്കെയാണ് സംഭവം അരങ്ങേറിയതെന്നത് വളരെ ഗൗരവമേറിയതാണെന്നും സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി ജയരാജനാണ്. എന്നിട്ട് പ്രർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത സർക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ച് തകർത്തത്. ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പോലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. രമേശ് ചെന്നിത്തല സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in