തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന് പുതിയ ദിശയൊരുക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പദ്ധതിയുടെ ഭാഗമായുള്ള വനിതാ നയ സമ്മിറ്റ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും, ഇതിനായി വിട്ടുവീഴ്ചയില്ലാത്ത വനിതാ നയം കേരളത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന പ്രവണതയ്ക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മുന്‍കാലങ്ങളില്‍ പബ്ലിക് ടോയ്‌ലറ്റുകളില്‍ അസഭ്യം എഴുതിയിരുന്നവരാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും, സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയും അപമാനിക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകളെ എല്ലാ മേഖലയിലും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സമഗ്രമായ നയരൂപീകരണം ഇതിന്റെ ഭാഗമായി നടപ്പിലാക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സ്ത്രീകള്‍ക്കായുള്ള ഒരു പദ്ധതിയും സാമ്പത്തിക പരാധീനതയുടെ പേരില്‍ മാറ്റിവെക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
'സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും': വനിതാ നയം കര്‍ശനമായി നടപ്പിലാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ