Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

ഹാച്ച്ബാക്ക് പ്രേമികൾക്ക് സന്തോഷവാർത്ത! വിപണി കീഴടക്കാൻ മാരുതിയുടെയും ഹ്യുണ്ടേയിയുടെയും 3 പുതിയ മോഡലുകൾ

ഹാച്ച്ബാക്ക് പ്രേമികൾക്ക് സന്തോഷവാർത്ത! വിപണി കീഴടക്കാൻ മാരുതിയുടെയും ഹ്യുണ്ടേയിയുടെയും 3 പുതിയ മോഡലുകൾ

എസ്.യു.വികൾക്ക് വൻ ജനപ്രീതി ലഭിക്കുമ്പോഴും ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടേതായ സ്ഥാനം അടിപതറാതെ സൂക്ഷിക്കുന്ന വിഭാഗമാണ് ഹാച്ച്ബാക്കുകൾ. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചെലവും നൽകുന്ന പ്രായോഗികത തന്നെയാണ് ഇവയെ ജനപ്രിയമാക്കുന്നത്. ഇപ്പോൾ വിപണിയിൽ വൻ തരംഗമുണ്ടാക്കാൻ മാരുതി സുസുക്കിയും ഹ്യുണ്ടേയും ചേർന്ന് മൂന്ന് ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അത്യാധുനിക ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളുമായി എത്തുന്ന ഈ മോഡലുകളുടെ വിശേഷങ്ങൾ അറിയാം:

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് വരുന്ന ഡിസംബറോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഗ്നേച്ചർ ടോൾ ബോയ് ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ മുൻ ഗ്രിൽ, ഹെഡ്‌ലാമ്പ്, ബമ്പറുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തും.

ഉള്ളിൽ വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ആകർഷകമായ സീറ്റ് അപ്‌ഹോൾസ്റ്ററിയും പ്രതീക്ഷിക്കാം. സ്വിഫ്റ്റ്, ഡിസയർ മോഡലുകളിൽ ഉപയോഗിക്കുന്ന പുതിയ 1.2 ലീറ്റർ ത്രീ-സിലിണ്ടർ Z12E എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. മാനുവൽ, എ.എം.ടി ഗിയർബോക്സുകൾക്കൊപ്പം അണ്ടർബോഡി സി.എൻ.ജി ടാങ്ക് കിറ്റോടെ സി.എൻ.ജി പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്.

അടിമുടി മാറിയ ഡിസൈനുമായി ഹ്യുണ്ടേയ് പുതുതലമുറ ഐ20 ബ്രസീലിൽ പുറത്തിറക്കിക്കഴിഞ്ഞു. ഷാർപ്പായ ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ എത്തുന്ന കാറിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, കണക്റ്റഡ് എൽ.ഇ.ഡി ലൈറ്റ്ബാർ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്.

കാബിനിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും അടങ്ങുന്ന പനോരമിക് ഡിസ്‌പ്ലേ സെറ്റപ്പുണ്ട്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ്പിങ് അസിസ്റ്റ്, 6 എയർബാഗുകൾ, അഡാസ് (ADAS) സുരക്ഷാ ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ എത്തുന്ന ഈ മോഡൽ അടുത്ത വർഷം ഇന്ത്യയിലെത്തിയേക്കും.

2019-ൽ വിപണിയിലെത്തിയ ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസിന്റെ പുതിയ തലമുറ പതിപ്പ് പണിപ്പുരയിലാണ്. പുത്തൻ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പരിഷ്കരിച്ച ഗ്രില്ലും ബമ്പറും, പുതിയ അലോയ് വീലുകൾ എന്നിവയോടെ വാഹനത്തിന്റെ വലുപ്പവും വർധിച്ചേക്കാം.

കാബിനിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ മെറ്റീരിയലുകൾ എന്നിവ പ്രതീക്ഷിക്കാം. നിലവിലെ 1.2 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് തുടരുക. മാനുവൽ, എ.എം.ടി, സി.എൻ.ജി പതിപ്പുകളിൽ ലഭ്യമാകുന്ന ഈ കാർ അടുത്ത വർഷം അവസാനത്തോടെ വിപണിയിലെത്തിയേക്കും.


Related articles

See all
Popular News

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അ...

Popular News

ഹാർലി ഡേവിഡ്‌സണിന്റെ പുതിയ ക്രൂയിസർ 'സ്പ്രിന്റ് 440' ഈ വർഷം അവസാനം വിപണിയിലേക്ക്; ചിത്രങ്ങ...

Popular News

തട്ടിപ്പല്ല സത്യം! ലാന്റ് റോവർ ഡിഫൻഡറിന് 34 ലക്ഷം രൂപ വരെ വില കുറഞ്ഞു

Popular News

70,000 കടന്ന് ബുക്കിങ്, ഹെലികോപ്റ്റർ ഡിസൈൻ: അൾട്രാവയലറ്റ് ടെസരാകറ്റ് വിപണിയിലേക്ക്

Save your stories

Sign in