Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നിർണായക പരിഷ്കാരം: തോൽവി ഒഴിവാക്കാൻ സ്കിൽ വിഷയങ്ങൾ; 2028 മുതൽ പുതിയ മാറ്റങ്ങൾ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നിർണായക പരിഷ്കാരം: തോൽവി ഒഴിവാക്കാൻ സ്കിൽ വിഷയങ്ങൾ; 2028 മുതൽ പുതിയ മാറ്റങ്ങൾ

2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സുപ്രധാന പരീക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. തൊഴിൽ നൈപുണ്യ വിഷയങ്ങൾക്ക് (സ്കിൽ സബ്ജക്റ്റുകൾ) മുൻഗണന നൽകുന്ന പുതിയ പഠനപദ്ധതിയും പരീക്ഷാ ഘടനയും ഉൾപ്പെടുത്തി ബോർഡ് വിശദമായ സർക്കുലർ പുറത്തിറക്കി. പരീക്ഷാ ഭയം മൂലം വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്നത് തടയാനും പുതിയ സാങ്കേതിക-തൊഴിൽ മേഖലകളിലേക്ക് അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.

പുതിയ പരിഷ്കാരം അനുസരിച്ച് വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ ആധുനിക കാലത്തിന് അനുയോജ്യമായ 22 സ്കിൽ വിഷയങ്ങളാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സയൻസ്, റീട്ടെയ്ൽ, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ മാർക്കറ്റ് തുടങ്ങി വിജ്ഞാപനം ചെയ്ത വിഷയങ്ങളിൽ ഒരെണ്ണം ആറാം വിഷയമായി തെരഞ്ഞെടുക്കാം. ഇതിന് ഔദ്യോഗിക ബോർഡ് പരീക്ഷയുണ്ടാകും. ഒപ്പം കേന്ദ്ര സർക്കാരിന്റെ അംഗീകൃത നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (NSQF) സർട്ടിഫിക്കറ്റും വിദ്യാർഥികൾക്ക് ലഭ്യമാക്കും.

പ്രധാന വിഷയങ്ങളായ കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രം 33 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ച് പരാജയപ്പെടുന്നവർക്ക് ഈ സ്കിൽ വിഷയം തുണയാകും. സ്കിൽ വിഷയത്തിൽ വിജയിച്ചിട്ടുണ്ടെങ്കിൽ, പരാജയപ്പെട്ട പ്രധാന വിഷയത്തിന് പകരം സ്കിൽ വിഷയത്തിന്റെ മാർക്ക് കണക്കാക്കി ബോർഡ് വിജയം പ്രഖ്യാപിക്കും. എന്നാൽ ഈ ഇളവ് ഒരു വിഷയത്തിൽ മാത്രം തോൽക്കുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. ഒന്നിലധികം വിഷയങ്ങളിൽ പരാജയപ്പെട്ടാൽ ഈ ആനുകൂല്യം ലഭ്യമാകില്ല.

നിലവിൽ (2026-27 അധ്യയന വർഷത്തിൽ) ഒൻപതാം ക്ലാസിൽ പഠിക്കുകയും 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്യുന്ന പരീക്ഷാർത്ഥികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ഇത് ബാധകമല്ല. ലാംഗ്വേജ് 1, ലാംഗ്വേജ് 2, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലാണ് ബോർഡ് പരീക്ഷ നടക്കുക. പരീക്ഷ അഞ്ച് വിഷയങ്ങളിൽ മാത്രമായിരിക്കുമെങ്കിലും സ്കൂൾ തലത്തിൽ മൂന്നാം ഭാഷ, ആർട്ട് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, വൊക്കേഷണൽ എജ്യുക്കേഷൻ എന്നിവയുൾപ്പെടെ ആകെ ഒൻപത് വിഷയങ്ങൾ വിദ്യാർഥികൾ പഠിക്കേണ്ടതുണ്ട്.





Related articles

See all
Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

അര്‍ണാബിന് പിന്നാലെ 'മുറസു' ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാ തീരം; തമിഴ്‌നാട്ടിലും ഒഡീഷയിലു...

Popular News

'വാനിഷ് വാനിഷ്? യെസ് പപ്പാ!'വോട്ട് മോഷണമോ? യെസ് പപ്പാ!; രാംലീലയില്‍ ഗ്യാനേഷ് കുമാറിനെ പരിഹ...

Popular News

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍...

Save your stories

Sign in