Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് സഞ്ജുവിന്റെ കൈത്താങ്ങ്; 1000 പേർക്ക് UPSC സ്കോളർഷിപ്പ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് സഞ്ജുവിന്റെ കൈത്താങ്ങ്; 1000 പേർക്ക് UPSC സ്കോളർഷിപ്പ്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് കൈത്താങ്ങുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 1000 വിദ്യാർഥികൾക്ക് UPSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്. ലീഡ് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സാമ്പത്തിക പരിമിതികൾ മൂലം സിവിൽ സർവീസ് പരിശീലനം സാധ്യമാകാത്ത വിദ്യാർഥികൾക്ക് പിന്തുണ നൽകുകയും അവരുടെ ഐഎഎസ് ഉൾപ്പെടെയുള്ള സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സഞ്ജു സാംസണിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണനയും ലഭിക്കും.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും ഇടം നേടിയിട്ടുണ്ട്.

സഞ്ജുവിന് പുറമെ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയുമാണ് ടീമിലെ ഓപ്പണർമാർ. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഓപ്പണറായി അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിക്കറ്റ് കീപ്പർ സ്ഥാനത്തും സഞ്ജുവിന് ഇഷാൻ കിഷനുമായി മത്സരിക്കേണ്ടിവരും.

സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. ഇതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും സഞ്ജു സാംസൺ കളിക്കും.

കേരള ക്രിക്കറ്റ് ലീഗ് 2026 സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സഞ്ജു. ക്രിക്കറ്റ് മൈതാനത്തിന് പുറത്തും യുവാക്കളുടെ സ്വപ്നങ്ങൾക്ക് പിന്തുണയാകുന്ന സഞ്ജുവിന്റെ പുതിയ സംരംഭം കേരളത്തിൽ ശ്രദ്ധ നേടുകയാണ്.

Related articles

See all
Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in