Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ കായികതാരം വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകിയുള്ള ഉത്തരവ് കൈമാറിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിലെ ജേതാക്കൾക്കുള്ള പാരിതോഷികം വർധിപ്പിച്ചത് ഉൾപ്പെടെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി നിരവധി ഇടപെടലുകളാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. 2019-20 വർഷത്തെ മെഡൽ ജേതാക്കളായ 900 കായിക താരങ്ങൾക്ക് കുടിശ്ശികയായി കിടന്നിരുന്ന പാരിതോഷികം കഴിഞ്ഞ ദിവസം വിതരണം ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020 മുതൽ മുടങ്ങിക്കിടക്കുന്ന പാരിതോഷികം നൽകുന്നതിനുള്ള നടപടികളും അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഒളിമ്പിക്സ് ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്കരിച്ച 'ഖേലോ കേരളം - ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' സമഗ്ര കായിക പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും സർക്കാർ തുടക്കം കുറിച്ചുകഴിഞ്ഞു. കായികതാരങ്ങൾക്ക് അർഹമായ അംഗീകാരവും പിന്തുണയും ഉറപ്പാക്കി കേരളത്തെ കായിക മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Related articles

See all
Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in