Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അനധികൃത സ്വത്ത് സമ്പാദനം; കെ. എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനം; കെ. എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

സിപിഎം പ്രവര്‍ത്തകനായ എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും കോഴിക്കോട് ഒന്നരക്കോടി രൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വത്തിലൂടെയാണെന്നും ആരോപിച്ചായിരുന്നു അന്വേഷണം.

കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയില്‍ ഈ പണം വിട്ടുനല്‍കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തിര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജി വാദിച്ചത്.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.


Related articles

See all
Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ മൊഴി; വീട്ടുകാരു...

Save your stories

Sign in