ഹൈക്കോടതി ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ എസ്.ഐ.ടി തലവന്‍ എസ്.പി ശശിധരന്‍ നേരിട്ട് ഹാജരായാണ് വിവരങ്ങള്‍ കൈമാറിയത്. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ബോധ്യപ്പെടുത്തി. ലാബ് റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്നും സെപ്റ്റംബര്‍ 25നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, 2025-ലെ ദ്വാരപാലക പാളി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം കൂടി വേണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിഷയം കൂടുതല്‍ നടപടികള്‍ക്കായി ഒരു മാസത്തിന് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.