ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്തിന്റെ മോശം ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ ജൂലൈ 23-ന് പ്രശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അന്ന് സമാന രീതിയില്‍ ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും കേസ് പതിനെട്ടാം പ്രതിയുമായ എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2025-ല്‍ ഹൈക്കോടതിയുടെ മുന്‍കൂറനുമതിയില്ലാതെ ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന പുറത്തേക്ക് കടത്തിയതിലാണ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ 17-ാം പ്രതിയാണ് പ്രശാന്ത്. മറ്റ് പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഔദ്യോഗിക ബോര്‍ഡ് ഉത്തരവിറക്കിയെന്നും, ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, 12-ാം പ്രതി പങ്കജ് ഭണ്ഡാരി എന്നിവര്‍ക്ക് വീണ്ടും സ്വര്‍ണ്ണം അപഹരിക്കാന്‍ ഒത്താശ ചെയ്‌തെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.