റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന നീക്കം; പുടിനുമായി യുഎസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമിടാനുള്ള നിര്‍ണായക നയതന്ത്ര നീക്കങ്ങളുമായി അമേരിക്ക. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരത്തിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച നടന്ന കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പുതിന്റെ മുന്നില്‍ അവതരിപ്പിച്ചു. നിലവിലെ സാഹചര്യം സങ്കീര്‍ണ്ണമാണെന്ന് ചൂണ്ടിക്കാണിച്ച പുതിന്‍, സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ഡൊണാള്‍ഡ് ട്രംപിനെ നന്ദിയും ആശംസകളും അറിയിച്ചു.
കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചയില്‍ സുപ്രധാനമായ പല ആശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും, വരുംദിവസങ്ങളില്‍ ട്രംപും പുതിനും തമ്മില്‍ വിഷയത്തില്‍ നേരിട്ട് ആശയവിനിമയം നടത്തുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. റഷ്യയുടെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സമാധാനശ്രമങ്ങളോട് യോജിക്കുമെങ്കിലും, കിഴക്കന്‍ യുക്രൈനിലെ സൈനിക ലക്ഷ്യങ്ങളില്‍ മാറ്റമില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മോസ്‌കോയിലും കീവിലും മൂന്ന് ദിവസത്തേക്ക് പരസ്പര ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ റഷ്യയും യുക്രൈനും ധാരണയിലെത്തി. ശനിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച വരെയാണ് ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍. റഷ്യയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ യു.എസ് പ്രതിനിധികള്‍ നിലവില്‍ യുക്രൈനിലേക്ക് തിരിച്ചു. ഞായറാഴ്ച കീവിലെത്തുന്ന സംഘം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി സമാധാന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.