Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു
മേഘാലയയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വീണ്ടും ഊർജിതമായി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി. കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍റെ ആഴമളക്കാൻ രണ്ട് ഉദ്യോഗസ്ഥർ ഇന്നലെ 370 അടി താഴ്ചയുള്ള ഖനിയിലിറങ്ങി. നാവികസേനയുടെ മുങ്ങൽവിദഗ്ധർക്ക് ഖനിയിലെ പ്രത്യേക സാഹചര്യത്തിൽ പരമാവധി നൂറടി ആഴത്തിൽ വരെയേ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂവെന്നതിനാണ് വെള്ളത്തിന്‍റെ ആഴം അളന്നത്. ഖനിയിലെ ജലം വറ്റിക്കാൻ ശക്തിയേറിയ 10 പമ്പുകൾ ഒഡീഷയിൽനിന്ന് എത്തിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഇന്നു താഴേയ്ക്കിറക്കി വെള്ളം വറ്റിക്കാൻ ആലോചനയുണ്ട്. എന്നാൽ പമ്പ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ഖനിക്കുള്ളിലെ ജീവവായു തടസപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കുന്നു. വിവിധ സ്ഥലങ്ങളിൽനിന്നായി എത്തിയ ഇരുനൂറോളം മുങ്ങൽ വിദഗ്ധർ സ്ഥലത്തുണ്ട്. കഴിഞ്ഞ 13 നാണ് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in