Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഡെമോക്രാറ്റുകള്‍ ജയിച്ചാലും തടുക്കും'; 'വീറ്റോ' ഭീഷണിയുമായി ട്രംപ്

'ഡെമോക്രാറ്റുകള്‍ ജയിച്ചാലും തടുക്കും'; 'വീറ്റോ' ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ എതിര്‍പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നേടിയെടുത്താലും സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാലും തനിക്കോ പാര്‍ട്ടിക്കോ എതിരായ നിയമനിര്‍മാണങ്ങളെ 'വീറ്റോ' അധികാരം ഉപയോഗിച്ച് തടുക്കുമെന്ന് സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

പ്രതിപക്ഷം സഭകളില്‍ ഭൂരിപക്ഷം നേടിയാല്‍, വരാനിരിക്കുന്ന ചര്‍ച്ചകളില്‍ 'മിസ്റ്റര്‍ വീറ്റോ' എന്ന് താന്‍ അറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ട്രംപ് പറഞ്ഞു. തുടര്‍ച്ചയായി വീറ്റോ പ്രയോഗിക്കുമ്പോള്‍ പ്രതിപക്ഷം ധാരണകള്‍ക്ക് തയ്യാറാകുമെന്നാണ് അമേരിക്കന്‍ ചരിത്രം വ്യക്തമാക്കുന്നത്.
ഡെമോക്രാറ്റുകള്‍ പ്രതിരോധം സൃഷ്ടിച്ചാല്‍ കുടിയേറ്റം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തീരുമാനം നടപ്പാക്കാനാണ് വൈറ്റ് ഹൗസ് നീക്കം. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍, ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസ്സല്‍ വോട്ട് എന്നിവര്‍ ഇതിനായുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അതിര്‍ത്തി സുരക്ഷ, വിദേശനയം, ഫെഡറല്‍ ഭരണനിര്‍വഹണം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ തീരുമാനം നടപ്പാക്കുന്നത് തടയാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലം

Popular News

ഇസ്രായേലിനുള്ള വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക; അപ്രതീക്ഷിത പ്രഖ്യാപന...

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക്: സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേ...

Save your stories

Sign in