Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജോർജിയയിലും നോർത്ത് കരോലിനയിലും വിജയം; ട്രംപ് വിരുദ്ധ തരംഗത്തിൽ യു.എസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നിൽ

ജോർജിയയിലും നോർത്ത് കരോലിനയിലും വിജയം; ട്രംപ് വിരുദ്ധ തരംഗത്തിൽ യു.എസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നിൽ

വാഷിങ്ടണ്‍: നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം. ജോർജിയയിലെ സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ സെനറ്റർ ജോൺ ഓസോഫ് (Jon Ossoff) വിജയം നിലനിർത്തി. ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കിഴക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിൽ ശക്തമായ ജനവിധിയാണ് പ്രതിഫലിക്കുന്നത്. നോർത്ത് കരോലിന സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് മുൻ ഗവർണർ റോയ് കൂപ്പറും വിജയം നേടി. ട്രംപ് വിരുദ്ധ തരംഗത്തിൽ ജനപ്രതിനിധി സഭയിൽ 74 ഇടത്ത് ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയപ്പോൾ, 32 ഇടത്താണ് റിപ്പബ്ലിക്കൻ ലീഡ് ഉള്ളത്.

നിലവിലെ ഭരണകൂടത്തോടുള്ള എതിർപ്പും ഭരണവിരുദ്ധ തരംഗവും വോട്ടെടുപ്പിൽ പ്രകടമാണെന്നാണ് സൂചനകൾ. യു.എസ് ജനപ്രതിനിധി സഭയിലെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾ വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്. യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം ആർക്കാണെന്ന് നിർണയിക്കുന്ന വോട്ടെണ്ണൽ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച ട്രംപിന്റെ വിശ്വസ്തൻ വിവേക് രാമസ്വാമി ഏറെ പിന്നിലാണ്. കൂടാതെ, ന്യൂ ഹാംഷെയറിൽ നിന്ന് സെനറ്റിലേക്ക് വിജയിച്ച ക്രിസ് പപ്പസ് ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗാനുരാഗിയായ ഡെമോക്രാറ്റിക് സ്ഥാനാർഥിയെന്ന പ്രത്യേകതയും സ്വന്തമാക്കി.








Related articles

See all
Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീ...

Popular News

4,700 കോടിയുടെ പണി; ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്

Popular News

ഇറാൻ യുദ്ധം തിരിച്ചടിയായെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് ; തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് സമ്പൂർണ്ണ ജയം: തിരിച്ചടിക്ക് കാരണം ഇറാൻ യ...

Save your stories

Sign in