Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തീൻമേശയിൽ മീൻവില കത്തുന്നു; മത്തിവില ഇരട്ടിച്ചു, ആശങ്കയിൽ കുടുംബ ബജറ്റ്

തീൻമേശയിൽ മീൻവില കത്തുന്നു; മത്തിവില ഇരട്ടിച്ചു, ആശങ്കയിൽ കുടുംബ ബജറ്റ്

കോട്ടയം: കോട്ടയം വിപണിയിൽ തീൻമേശയിലെ സ്ഥിരം സാന്നിധ്യമായ മത്സ്യങ്ങളുടെ വില കുതിച്ചുയരുന്നു. മത്തി, അയല, വറ്റ, നത്തോലി തുടങ്ങിയ ജനപ്രിയ ഇനങ്ങളുടെ വില ദിനംപ്രതി വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണ്. ചെറുമീനുകളുടെ വരവ് ഗണ്യമായി കുറഞ്ഞുവെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

നേരത്തെ 100 മുതൽ 150 രൂപ വരെയായിരുന്ന മത്തിയുടെ വില വെറും ഒരു മാസം കൊണ്ടാണ് 300 രൂപയായി ഉയർന്നിരിക്കുന്നത്. കൊച്ചുമത്തിക്ക് 240-250 രൂപയും, അയലയ്ക്ക് 220-240 രൂപയും വരെയാണ് നിലവിലെ വില. മങ്കടയുടെ വിലയും 200 കടന്നിട്ടുണ്ട്. കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് ഈടാക്കുന്നത്. ഇതിനുപുറമേ, കൂന്തൽ (120-140), ചെമ്പല്ലി (180), കിളിമീൻ (200-220), ചെമ്മീൻ (300) എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ പുതിയ നിരക്കുകൾ.

വലിയ മീനുകളുടെ കൂട്ടത്തിൽ നെയ്മീൻ, ആവോലി, മോദ എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും ഉയർന്ന വിലയുള്ളത്. നെയ്മീൻ കിലോയ്ക്ക് 1000 രൂപയും, മോദയ്ക്ക് 700 മുതൽ 750 രൂപ വരെയുമാണ് വില. കഴിഞ്ഞ ദിവസം 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില പെട്ടെന്നാണ് 800 രൂപയായി വർധിച്ചത്. സാധാരണയായി ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മീൻ ലഭിക്കേണ്ടതാണെങ്കിലും, കാലാവസ്ഥാ വ്യതിയാനം ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

റീൽ വൈറലായി; വറ്റവില കുറഞ്ഞു
കടലിൽ മീൻ ചാകരയായി ലഭിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ടെന്ന് മത്സ്യവില്പനക്കാർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന ഭീതിയും ആളുകളെ മീൻ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. ഇതേത്തുടർന്ന് വറ്റയുടെ വിൽപ്പന ഗണ്യമായി കുറയുകയും, 250 രൂപയുണ്ടായിരുന്ന വറ്റവില 100 രൂപയായി കുത്തനെ ഇടിയുകയും ചെയ്തു.

Related articles

See all
Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in