Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു

കോഴിക്കോട്: എണ്ണക്കടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകളും ശക്തമായ നടപടികളും തുടരും. ചെറുകിട-ഇടത്തരം ഹോട്ടലുകളിൽ ഭൂരിഭാഗവും പുറത്തുനിന്നും റെഡിമെയ്ഡ് എണ്ണക്കടികൾ വാങ്ങി വിൽപന നടത്തുകയാണ് പതിവ്. ഇത്തരത്തിൽ ഹോട്ടലുകൾക്കും ചായക്കടകൾക്കും വിതരണം ചെയ്യുന്നതിനായി എണ്ണക്കടികൾ വൻതോതിൽ ഉണ്ടാക്കി നൽകുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പ്രധാനമായും രാത്രികാലങ്ങളിലാണ് ഇവരുടെ പാചകം നടക്കുന്നത്. അർദ്ധരാത്രി 12 മണിക്ക് ശേഷം ആരംഭിക്കുന്ന പാചകം പുലർച്ചെയോടെ പൂർത്തിയാക്കി വിതരണത്തിനായി കൊണ്ടുപോകും. ഈ സമയങ്ങളിൽ ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ പരിശോധനകൾ ഉണ്ടാകാറില്ല. ഇത് മുതലെടുത്ത് എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചാണ് പലരും പാചകം ചെയ്യുന്നതെന്ന് പരാതിയുണ്ട്. ആരോഗ്യത്തിന് മാരകമായ ഭീഷണിയുയർത്തുന്ന എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്നം. നിയമപ്രകാരം ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല.

കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ ഇത്തരത്തിൽ വീണ്ടും ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ് വ്യക്തമാക്കി.

Related articles

See all
Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റത്തിന് ജയിൽവകുപ്പ് ശുപാർശ; വർഷം 5.7 കോടി ലാഭിക്കാം

Popular News

തിയറ്ററിലെ ‘പോപ്കോൺ കൊള്ള’ക്ക് പൂട്ടിടാൻ പരിശോധന; അമിതവില ഈടാക്കിയതിന് കേസുകളും നോട്ടിസും

Save your stories

Sign in