ദുബായ്: കേരളത്തെ കേരളമാക്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പ്രവാസികളാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും താല്‍ക്കാലികം മാത്രമാണെന്നും, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ ഈ മേഖല തിരിച്ചുവരുമെന്നും ദുബായില്‍ മാധ്യമങ്ങളോട് അദ്ദേഹം ദുബായില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് പ്രവാസി മലയാളി സമൂഹം നല്‍കിയ വലിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
പ്രവാസികളുടെ നിരവധിയായ മക്കളാണ് കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ലഹരിവിരുദ്ധ നടപടികള്‍ ശക്തമാക്കിയതോടെ ഇനി അവര്‍ക്ക് ഒരു ഭയവും കൂടാതെ ധൈര്യത്തോടെ നാട്ടില്‍ പഠനം തുടരാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തെ കേരളമാക്കിയത് പ്രവാസികള്‍; 'ഓപ്പറേഷന്‍ തൂഫാന്' പിന്തുണ നല്‍കിയതില്‍ നന്ദി: ആഭ്യന്തരമന്ത്രി