Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടതിന്‍റേത് മാഫിയാ ഭരണം ; യാത്രയിലെ ജനപങ്കാളിത്തം വർഗീയ പ്രചാരണത്തിനുള്ള മറുപടി : രമേശ് ചെന്നിത്തല

ഇടതിന്‍റേത് മാഫിയാ ഭരണം ; യാത്രയിലെ ജനപങ്കാളിത്തം വർഗീയ പ്രചാരണത്തിനുള്ള മറുപടി : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : മാഫിയാ ഭരണം നടത്തുന്ന ഇടതുപക്ഷത്തിന്‍റെ വർഗീയത ആളിക്കത്തിച്ചുള്ള പ്രചാരണത്തിനുള്ള മറുപടിയാണ് ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ആം ദ സ്റ്റേറ്റ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മന്ത്രിമാർ പോലും ഇവിടെ നോക്കുകുത്തികളാണ്. ഇടതുപക്ഷം ഇവിടെ ഒരു മെഗാ പ്രൊജക്ടും കൊണ്ടുവന്നിട്ടില്ല. ബിസിനസ് നടത്താനുള്ള സാഹചര്യങ്ങളുടെ പട്ടികയിൽ 28-ാംസ്ഥാനത്താണ് കേരളം. എൽഡിഎഫ് എന്നും കാസർകോട് ജില്ലയെ  അവഗണിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പുനൽകുകയാണ്. വിദഗ്ധ ചികിൽസയ്ക്കായി കർണാടകയെ ആശ്രയിക്കേണ്ട അവസ്ഥ കാസർകോട്ടുകാർക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in