സംസ്ഥാനത്ത് അതിശക്തമഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലർട്ട്
Jaihind TV News Report
Jaihind TV Web Desk
August 26, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 28ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ, ഒഡീഷ തീരത്തെ ചക്രവാതചുഴിയുടെ പ്രഭാവത്തില്‍ കാലവര്‍ഷം സജീവമാകുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. നിലവില്‍ ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10