തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് സി.പി.എം; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും ജാഗ്രതക്കുറവുണ്ടായെന്ന് എം.എ. ബേബി
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ വീഴ്ച സമ്മതിച്ച് സി.പി.എം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചടികള്‍ മറികടക്കാന്‍ താഴെത്തട്ട് മുതല്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത പൊതുസമൂഹത്തെ കൃത്യമായി ബോധ്യപ്പെടുത്തുന്നതില്‍ പോരായ്മയുണ്ടായതാണ് പരാജയത്തിന് പ്രധാന കാരണമെന്ന് എം.എ. ബേബി വിലയിരുത്തി. മനുഷ്യസഹജമായ പല തെറ്റുകളും ഇതിനിടയില്‍ പറ്റിയിട്ടുണ്ട്. ഇവയെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ കേരളത്തില്‍ വിശാല സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ടെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.