പ്രതിപക്ഷ ഉപനേതാവ് പദവി; സി പി എം - സി പി ഐ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല; പുറത്തുപറയത്തക്ക ധാരണയായില്ലെന്ന് ടിപി രാമകൃഷ്ണൻ
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരുന്നു. സിപിഎമ്മും സിപിഐയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകത്തിലെത്തി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയോ പ്രശ്‌നപരിഹാരമോ ആയില്ല.
പുറത്തുപറയാന്‍ തക്ക തീരുമാനങ്ങളില്‍ എത്തിയിട്ടില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. വരുംദിവസങ്ങളിലും ചര്‍ച്ച തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ സി പി ഐയും അത്തരം ഒരു കീഴ്വഴക്കമില്ല എന്ന നിലപാടില്‍ സിപിഎമ്മും ഉറച്ച് നില്‍ക്കുകയാണ്. അതോടെയാണ് അസാധാരണമായ ഭിന്നത തുടരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.