Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഓണത്തിന് റെയിൽവേയുടെ റെക്കോർഡ് സ്പെഷൽ സർവീസ്; കേരളത്തിലേക്ക് 148 ട്രെയിനുകൾ

ഓണത്തിന് റെയിൽവേയുടെ റെക്കോർഡ് സ്പെഷൽ സർവീസ്; കേരളത്തിലേക്ക് 148 ട്രെയിനുകൾ

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ റെയിൽവേ കേരളത്തിലേക്ക് നടത്തിയത് റെക്കോർഡ് സ്പെഷൽ ട്രെയിൻ സർവീസുകൾ. ആകെ 148 സ്പെഷൽ സർവീസുകളാണ് ഓണക്കാലത്ത് വിവിധ റൂട്ടുകളിലായി നടത്തിയത്. കഴിഞ്ഞ വർഷം 55 സ്പെഷൽ ട്രെയിനുകൾ മാത്രമാണ് ഓടിച്ചിരുന്നത്.

ബെംഗളൂരു, ചെന്നൈ സെക്ടറുകളിലേക്കാണ് ഇത്തവണ കൂടുതൽ സ്പെഷൽ സർവീസുകൾ അനുവദിച്ചത്. ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ 30 സർവീസുകളും കൊല്ലം–ചെന്നൈ റൂട്ടിൽ 20 സർവീസുകളുമാണ് നടത്തിയത്. എറണാകുളം, കോട്ടയം, മംഗളൂരു, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു മറ്റ് സർവീസുകൾ.

ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന ദിവസങ്ങളും അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന തിരക്കും കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായെന്ന് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന രാജീവ് പറഞ്ഞു.

ഓഗസ്റ്റ് 20ന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സ്പെഷൽ സർവീസുകൾ ഉൾപ്പെടെ 11 ട്രെയിനുകളാണ് ഉണ്ടായിരുന്നത്. ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ അധിക കോച്ചുകൾ അനുവദിച്ചതും യാത്രക്കാർക്ക് ഗുണകരമായി.എന്നാൽ കൃത്യസമയത്ത് പുറപ്പെട്ട ചില സ്പെഷൽ ട്രെയിനുകൾ സേലം ഡിവിഷനിൽ പിടിച്ചിട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ട്രെയിനുകൾ വൈകിയതോടെ യാത്രാ സമയവും വർധിച്ചു.

കേരളത്തിനുള്ളിൽ കൂടുതൽ അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ആവശ്യത്തിന് കോച്ചുകൾ ലഭ്യമല്ലാതിരുന്നതും ലോക്കോ പൈലറ്റുമാരുടെ ക്ഷാമവും കാരണം അധിക സർവീസുകൾ നടത്താൻ സാധിച്ചില്ല. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്പെഷൽ സർവീസുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായത് ഓണക്കാലത്തെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള നിർണായക നീക്കമായി.

Related articles

See all
Popular News

തിരക്കുകളിൽ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ദ്വീപ്; ലോകത്തിലെ ശാന്തമായ ദ്...

Popular News

ട്രെയിനിലെ മദ്യപാനം ഇനി ‘വിലപോകില്ല’; റെയിൽവേ പോലീസിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യ...