മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പൾസ് ഓക്സിമീറ്റർ ; കരുതലായി രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
May 29, 2021
1 min read
•
Updated: June 10, 2026
വയനാട് : കൊവിഡ് 19 രണ്ടാം വ്യാപന ഘട്ടത്തിലും രാഹുൽ ഗാന്ധി എം. പിയുടെ കൈത്താങ്ങ്. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 1500 പൾസ് ഓക്സി മീറ്ററുകൾനൽകി. വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് /മുൻസിപ്പാലിറ്റികൾക്കും രാഹുൽ ഗാന്ധി എം. പി യുടെ കോവിഡ് 19 ഹെല്പ് ഡെസ്ക്ക് വഴി 1500 പൾസ് ഓക്സി മീറ്ററുകളാണ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്.പാർലമെന്‍റ് മണ്ഡല തല വിതരണത്തിന്‍റ് ഉദ്ഘാടനം വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് നൽകി കൊണ്ട് എ. പി. അനിൽകുമാർ എം. എൽ.എ. നിർവഹിച്ചു.
വയനാട് മണ്ഡലത്തിൽ കൊവിഡ് പോസിറ്റീവായി കഴിയുന്ന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനും മറ്റ് സഹായങ്ങൾക്കും വേണ്ടി എം. പി യുടെ മുക്കം,കൽപ്പറ്റ ഓഫിസുകൾ കേന്ദ്രീകരിച്ചു ഹെല്‍പ് ഡെസ്ക്കിന്‍റെ പ്രവർത്തനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10