ഖാര്‍ഗെയെ അധിക്ഷേപിച്ച സംഭവം: എസ് സി/എസ്ടി നിയമപ്രകാരം ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച പൊതുമൈതാനത്ത് 'ശുദ്ധീകരണം' നടത്തിയ ബിജെപി-ആര്‍എസ്എസ് നടപടിക്കെതിരെ എസ്സി/എസ്ടി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സംഭവം ന്യായീകരിച്ച് ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര ഭട്ട് സംസാരിക്കുന്ന വീഡിയോയും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഓഗസ്റ്റ് 8-നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന 'വിജയ് ശംഖ്നാദ്' റാലിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിസംബോധന ചെയ്തത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം ശ്രീറാം സേന അംഗങ്ങള്‍ ഈ മൈതാനത്ത് 'ശുദ്ധീകരണ ഹവന' ചടങ്ങുകള്‍ നടത്തുകയായിരുന്നു. ഭരണഘടന പ്രകാരം തൊട്ടുകൂടായ്മ കുറ്റകരവും നിരോധിക്കപ്പെട്ടതുമാണെങ്കിലും ബിജെപിയും ആര്‍എസ്എസും ഇപ്പോഴും അത് തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഖാര്‍ഗെയെ പോലുള്ള മുതിര്‍ന്ന ഒരു ദളിത് നേതാവിനെതിരെയാണ് ഇത്തരം അധിക്ഷേപമെങ്കില്‍ രാജ്യത്തെ സാധാരണക്കാരായ ദളിത് ജനവിഭാഗങ്ങളോട് ബിജെപി എന്തായിരിക്കും ചെയ്യുന്നതെന്ന് രാഹുല്‍ ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ എസ്സി/എസ്ടി നിയമപ്രകാരം കേസെടുക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടണമെന്നും ഖാര്‍ഗെയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.