Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ

വയനാട്: പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ രാജ്യശ്രദ്ധ നേടിയ 'നെല്ലച്ഛൻ' ചെറുവയൽ രാമന്റെ വിയോഗത്തിന്റെ നൊമ്പരത്തിലാണ് നാട്. വയനാടിന്റെ കാർഷിക പൈതൃകം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ആ വലിയ മനുഷ്യൻ ഓർമ്മയായി മാറുമ്പോൾ, കുറച്ചു നാളുകൾക്ക് മുൻപ് വയനാട് മണ്ഡല സന്ദർശനത്തിനിടയിൽ പ്രിയങ്ക ഗാന്ധിയുമൊത്ത് അദ്ദേഹം ചെലവഴിച്ച മനോഹരമായ നിമിഷങ്ങളുടെ വീഡിയോ വീണ്ടും ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രിയങ്ക ഗാന്ധി ചെറുവയൽ രാമന്റെ വടക്കനാടിലെ വീട്ടിലെത്തിയത്. വിശാലമായ നെൽവയലുകളിലൂടെ രാമനൊപ്പം നടന്നും, നാടൻ പാട്ടുകൾ ആസ്വദിച്ചും ഏകദേശം രണ്ടര മണിക്കൂറോളമാണ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചത്. അറുപതോളം വ്യത്യസ്തയിനം തനത് വിത്തുകൾ അടുത്തറിഞ്ഞും, പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയും അവരൊരുമിച്ച് നടത്തിയ ആ യാത്ര ഏറെ ശ്രദ്ധനേടിയിരുന്നു.

യാത്ര തിരിക്കുന്നതിന് മുൻപ് ഗോത്രവർഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും ചെറുവയൽ രാമന്റെ കൈയ്യിൽ നിന്ന് വാങ്ങി പ്രരീക്ഷിച്ചു നോക്കുന്ന പ്രിയങ്കയുടെ സന്തോഷവും അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവരുമ്പോൾ, ആ സ്നേഹസല്ലാപത്തിന്റെ ഓർമ്മകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുകയും ഏവരുടെയും കണ്ണുകളെ ഈറ്റിയുണർത്തുകയും ചെയ്യുകയാണ്.

Related articles

See all
Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍...

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്...

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Save your stories

Sign in