Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എംപി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസുകള്‍; ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി

എംപി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസുകള്‍; ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി

വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ അഞ്ച് വിദ്യാലയങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പുതിയ സ്‌കൂള്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രിയങ്ക ഗാന്ധി എംപി നിര്‍വഹിച്ചു. കാപ്പില്‍ കാരാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നടന്നത്.

വണ്ടൂര്‍ കാപ്പില്‍ കാരാട് ജിഎച്ച്എസ്, കരുവാരകുണ്ട് പഴയകടയ്ക്കല്‍ ജിയുപിഎസ്, എടവണ്ണ കുണ്ടുതോട് ജിഎംഎല്‍പിഎസ്, വഴിടക്കവ് മാമാങ്കര ജിഎല്‍പിഎസ്, അമരമ്പലം പറമ്പ ജിയുപിഎസ് എന്നീ അഞ്ച് വിദ്യാലയങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ബസ് ലഭിച്ചത്. ആകെ 1.8 കോടി രൂപ ചെലവഴിച്ചാണ് ഈ സ്‌കൂള്‍ ബസുകള്‍ വാങ്ങി നല്‍കിയിട്ടുള്ളത്.

കാപ്പില്‍ കാരാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, കെ.ടി. അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഷംസുദ്ദീന്‍ (വണ്ടൂര്‍), റംലത്ത് നെയ്തക്കോടന്‍ (വഴിക്കടവ്), വി.പി. അഫീഫ (അമരമ്പലം), ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ടി. സിറാജുദ്ദീന്‍, കെ.എം. പ്രസീത, പ്രധാനാധ്യാപിക വി. രജനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി സംസാരിച്ചു.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in