കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ശുപാര്‍ശകളുമായി വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ച് അന്‍പതാം ദിവസമാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം ഒഴിവാക്കുന്നതിനായി പ്രിയദര്‍ശിനി സര്‍വീസുകളുടെ നിലവിലെ സമയക്രമത്തിലും ഷെഡ്യൂളുകളിലും കാര്യമായ പുനഃക്രമീകരണം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ.
പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുകളുടെ നഷ്ടം പരിഹരിക്കാന്‍ ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്; സര്‍ക്കാരിന് സമര്‍പ്പിച്ചു