Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

5 സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക്

5 സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക്
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നവംബര്‍ 12ന് ആരംഭിച്ച് ഡിസംബര്‍ 7ന് തെരഞ്ഞെടുപ്പ് അവസാനിക്കും.  ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍. മദ്ധ്യപ്രദേശ്, രാജസ്ഥാൻ,  മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി ആയിരിക്കും തെരഞ്ഞെടുപ്പ്.  ഛത്തീസ് ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 12നും രണ്ടാം ഘട്ടം 20നും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7ന് വോട്ടെടുപ്പ് നടക്കും.  ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. കര്‍ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും.   https://twitter.com/ANI/status/1048505917430329344

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in