Logo
Wed, Sep 23, 2026 • 11:34 AM
LIVE TV
Watch

No business videos available

No Middle East videos available

'RX 100' താരം കാർത്തികേയ ബോക്‌സിംഗ് റിംഗിലേക്ക്; സ്വന്തം സംവിധാനത്തിൽ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 23, 2026
1 min read
SHARE:
SAVE: Login to bookmark this article.

'RX 100' താരം കാർത്തികേയ ബോക്‌സിംഗ് റിംഗിലേക്ക്; സ്വന്തം സംവിധാനത്തിൽ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം.

'RX 100', 'ഗാങ് ലീഡർ', അജിത്തിന്റെ 'വാലിമൈ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട ഒരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കം ബാക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്. 'RX 100'ന് ശേഷം പാൻ-ഇന്ത്യൻ തലത്തിൽ എത്തുന്ന കാർത്തികേയ ചിത്രം കൂടിയാണിത്. നടന്റെ ജന്മദിനമായ സെപ്റ്റംബർ 21-നാണ് കരിയറിലെ പത്താമത്തെ ചിത്രത്തിന്റെ ഗ്ലിംപ്സ് പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാർത്തികേയ ക്രിയേറ്റീവ് വർക്ക്സിന്റെ ബാനറിൽ അദ്ദേഹത്തിന്റെ ഭാര്യ ലോഹിത റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ഒരു ബോക്‌സിംഗ് താരമായാണ് കാർത്തികേയ പ്രത്യക്ഷപ്പെടുന്നത്. റിംഗിൽ നിന്ന് മൂന്ന് വർഷം മാറിനിന്ന ശേഷം വീണ്ടും തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്‌സറുടെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി വലിയ ശാരീരിക മാറ്റങ്ങളാണ് താരം വരുത്തിയിട്ടുള്ളതെന്ന് പുറത്തുവന്ന ഗ്ലിംപ്സിൽ വ്യക്തമാണ്. 2027-ൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

വിജയ് ബൾഗാനിൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജഗദീഷ് ചീകട്ടിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കെ.ആർ. കുമാർ മന്നെ (പ്രൊഡക്ഷൻ ഡിസൈൻ), കല്യാൺ സൂര്യപ്രകാശ് (എഡിറ്റിംഗ്), ശിൽപ തങ്കുതുരു (കോസ്റ്റ്യൂം ഡിസൈൻ), സൂര്യ അകെല്ല (ക്രിയേറ്റീവ് ഡയറക്ടർ), സുധീർ തെലപ്രോളു (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക വിദഗ്ദ്ധർ. റിയൽ സതീഷ്, പൃഥ്വി എന്നിവർ ചേർന്ന് സംഘട്ടനരംഗങ്ങൾ ഒരുക്കുമ്പോൾ ഭാനുവാണ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത്. പി. ശിവപ്രസാദ്, പുളകം ചിന്നരായ എന്നിവരാണ് ചിത്രത്തിന്റെ പി.ആർ.ഒമാർ.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10