Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നത; എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ വിയോജിപ്പ്; 14 വിഷയങ്ങളില്‍ 2 കമ്മീഷണര്‍മാര്‍ വിയോജിച്ചു

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നത; എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ വിയോജിപ്പ്; 14 വിഷയങ്ങളില്‍ 2 കമ്മീഷണര്‍മാര്‍ വിയോജിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസാധാരണ ഭിന്നത. 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 13 കോടിയിലധികം പേരുകള്‍ വെട്ടിമാറ്റിയ നടപടി വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കെതിരെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നീ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ 14 തവണ രേഖാമൂലം ശക്തമായ വിയോജിപ്പ് അറിയിച്ചു.

തീരുമാനങ്ങള്‍ ഒറ്റക്കെട്ടായോ ഭൂരിപക്ഷാഭിപ്രായപ്രകാരമോ എടുക്കണം എന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324, 2023-ലെ ഇലക്ഷന്‍ കമ്മീഷന്‍ ആക്ട് എന്നിവ ലംഘിക്കപ്പെട്ടതാണ് പ്രധാന തര്‍ക്കവിഷയം. പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോം 6-ല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയും നിയമങ്ങള്‍ ഭേദഗതി ചെയ്യാതെയും മുന്‍പത്തെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന ചോദ്യം നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തിയത് അനധികൃതവും നിയമവിരുദ്ധവുമാണ് എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

കൂടാതെ, ഇആര്‍ഒ നെറ്റ്, ഇസിഐ നെറ്റ് എന്നീ സോഫ്റ്റ്വെയറുകള്‍ വഴി വോട്ടര്‍ ഡാറ്റാബേസിന്റെ നിയന്ത്രണം പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്ന് മാറ്റി ഡല്‍ഹിയിലെ ഐ.ടി വിഭാഗത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളെയും കമ്മീഷണര്‍മാര്‍ രേഖാമൂലം എതിര്‍ത്തു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രേഖകള്‍ ഹാജരാക്കി യോഗ്യത തെളിയിച്ച ഗോവയിലെ 97 വോട്ടര്‍മാര്‍ക്ക് ഐ.ടി സോഫ്റ്റ്വെയറിലെ പോരായ്മകള്‍ കാരണം അവസാന നിമിഷം വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കാതെ പോയതും ഈ സാങ്കേതിക വിഭജനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പുനഃസ്ഥാപിച്ച വോട്ടര്‍മാര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉത്തരവിട്ടത് ആരുടെ അനുമതിയോടെയാണെന്ന് കമ്മീഷണര്‍ സന്ധു ചോദ്യമുയര്‍ത്തി. വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇരു കമ്മീഷണര്‍മാരും ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണര്‍മാരും നാല് മാസത്തിന് ശേഷം ആദ്യമായി പൂര്‍ണ്ണമായി ഒത്തുചേര്‍ന്ന് ചര്‍ച്ച നടത്തിയത്.

Related articles

See all
Popular News

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്ക'; വീണ്ടും അവകാശവാദവുമായി ട്രംപ്

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Popular News

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്;...

Popular News

തമിഴ്നാട്ടിലെ സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു; വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച്...

Save your stories

Sign in