തിരുവനന്തപുരം : സെക്രട്ടേറിയേറ്റിനുള്ളിലെ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്.പ്രത്യേക അന്വേഷണ സംഘത്തിന്റെ പൂർത്തിയായ റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചു. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.